ആധാര്‍ കാര്‍ഡ് അപ്ഡേഷൻ സെപ്തംബര്‍ 14 ന് മുൻപ് പൂര്‍ത്തിയാക്കണം

പത്ത് വർഷം മുൻപ് ഇഷ്യൂ ചെയ്തതും പിന്നീട് പുതുക്കാത്തതുമായ ആധാർ കാർഡുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം സെപ്തംബർ 14ന് അവസാനിക്കും. ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധിയാണ് സെപ്തംബർ 14ന് അവസാനിക്കുന്നത്. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.
സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചാല്‍ യുഐഡിഎഐ 50 രൂപ ഫീസ് ഈടാക്കും. ബയോമെട്രിക് വിവരങ്ങളോ വിലാസം സംബന്ധിച്ച വിവരങ്ങളോ യുഐഡിഎഐയുടെ സെൻട്രല്‍ ഐഡന്റിറ്റീസ് ഡാറ്റ റിപ്പോസിറ്ററിയില്‍ (സിഐഡിആർ) സമർപ്പിക്കുന്ന പ്രക്രിയയാണ് ആധാർ ഒഥന്റിക്കേഷൻ. യുഐഡിഎഐ അവരുടെ പക്കലുള്ള വിവരങ്ങളും സമർപ്പിക്കപ്പെട്ട വിവരങ്ങളും പരിശോധിച്ച് കൃത്യത പരിശോധിക്കും.
ആധാർ കാർഡ് അപ്ഡേഷൻ ചെയ്യേണ്ടതിങ്ങനെ
myaadhaar.uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇതില്‍ ആധാർ നമ്ബറും രജിസ്റ്റർ ചെയ്ത മൊബൈല്‍ നമ്ബറും ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
പ്രൊഫൈലില്‍ കാണുന്ന ഐഡന്റിറ്റിയും വിലാസം സംബന്ധിച്ച വിവരങ്ങളും പരിശോധിക്കുക.
വിവരങ്ങള്‍ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തി സബ്മിറ്റ് ചെയ്യുക.
സമർപ്പിക്കേണ്ട രേഖകളും ഐഡന്റിറ്റി വിവരങ്ങളും വിലാസം സംബന്ധിച്ച രേഖകളും അപ്ലോഡ് ചെയ്യുക
ഓരോ ഫയലും 2 എംബിയില്‍ താഴെ വലിപ്പവും JPEG, PNG അല്ലെങ്കില്‍ പിഡിഎഫ് ഫോർമാറ്റിലും ആണെന്ന് ഉറപ്പുവരുത്തുക
നിങ്ങളുടെ ആധാർ വിവരങ്ങള്‍ അവലോകനം ചെയ്ത് സബ്മിറ്റ് ചെയ്യുക