September 20, 2024

കാട്ടാനയുടെ മുന്നില്‍പ്പെട്ടു : രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് പോലീസുകാരന് പരിക്ക്

1 min read
Share

 

പുൽപ്പള്ളി : കാട്ടാനയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു വീണ് പരിക്കേറ്റു. പനമരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുറുവാ ചെറിയാമല ഉന്നതിയിലെ അജേഷ് (27 ) നാണ് പരിക്കേറ്റത്.

 

ഇന്ന് രാവിലെ ജോലിക്ക് പോകവേ ചേകാടി – പാക്കം റോഡില്‍ കുറുവാ ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. അപ്രതീക്ഷിതമായി തൊട്ടു മുന്നില്‍ കാട്ടാനയെ കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്താന്‍ ശ്രമിക്കവെ മറിഞ്ഞു വീണതിനെ തുടര്‍ന്നാണ് പരിക്കേറ്റതെന്ന് അജേഷ് പറഞ്ഞു.

 

പുറകിലായി വരുന്നുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷിന്റെ നേതൃത്വത്തില്‍ അജേഷിനെ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജേഷിന്റെ കാലുകള്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയതായും അജേഷ് പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.