September 20, 2024

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും മേലോട്ട് : ഇന്ന് പവന് 280 രൂപ കൂടി

1 min read
Share

 

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തി ആശ്വാസമായ സ്വര്‍ണനിരക്ക് വര്‍ധിച്ചു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയിലും പവന് 44320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 

വെള്ളി നിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 91 രൂപയില്‍നിന്ന് 02 രൂപ കൂടി 93 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല

 

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.