വിങ്ങിപ്പൊട്ടി ദുരന്തബാധിതര്‍; ക്യാമ്പിലുള്ളവരെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി
മേപ്പാടി : ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മേപ്പാടിയിലെ സെന്‍റ് ജോസഫ് സ്കൂളില്‍ പ്രവർത്തിക്കുന്ന ക്യാമ്പ് സന്ദര്‍ശിച്ച മോദി ദുരന്തബാധിതരായ 12 പേരെ നേരിട്ടു കണ്ടു.
മുഹമ്മദ് ഹാനി, ഹര്‍ഷ, ശറഫുദീന്‍, ശ്രുതി, ജിഷ്ണു, നസീമ, സുധാകരന്‍, പവിത്ര തുടങ്ങിയവരെയാണ് മോദി കണ്ടത്. വിങ്ങിപ്പൊട്ടിക്കൊണ്ടാണ് ദുരന്തബാധിതര്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖമടക്കം പ്രധാനമന്ത്രിയോട് പങ്കുവച്ചത്.
വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ പ്രധാനമന്ത്രി തോളത്ത് തട്ടി ആശ്വസിപ്പിച്ചു. ഇതിന് പിന്നാലെ ഇവിടെനിന്ന് ഇറങ്ങിയ പ്രധാനമന്ത്രി വിംസ് ആശുപത്രിയിലേക്ക് പോയി. ഇവിടെ ചികിത്സയിലുള്ള നാല് പേരെ പ്രധാനമന്ത്രി കാണും.