തുടര്‍ച്ചയായ വര്‍ധനവുകള്‍ക്ക് ഇടവേള ; ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില
തുടർച്ചയായ വർധനവുകള്‍ക്ക് പിന്നാലെ സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. എന്നിരുന്നാലും ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നില്‍ തന്നെയാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയും പവന് 54,080 രൂപയുമാണ് വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5610 രൂപയും പവന് 44,880 രൂപയുമാണ് നിരക്ക്. വെള്ളിക്കും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയാണ് വില.
ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് (Sovereign) 240 രൂപയുമാണ് കൂടിയിരുന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. എന്നാല്‍ വെള്ളി നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍ തന്നെയാണ് വിപണനം നടന്നത്.
വ്യാഴാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6730 രൂപയിലും പവന് 53,840 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയിരുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5590 രൂപയിലും പവന് 44720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് ഒരു രൂപ കൂടി 99 രൂപയായാണ് കൂടിയത്.