September 20, 2024

തിരുനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

1 min read
Share

 

കാട്ടിക്കുളം : അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷന് സമീപം പുലിവാല്‍ വളവ് എളമ്പിലാശ്ശേരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. അപ്പപാറയിലെ ഓട്ടോ ഡ്രൈവര്‍ ശ്രീനിവാസന്‍ (43) നാണ് പരിക്കേറ്റത്. നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയെടുക്കാനായി വനത്തിലൂടെയുള്ള റോഡിലൂടെ നടന്നു വരികയായിരുന്ന ശ്രീനിവാസന്‍ കാട്ടാനയുടെ മുമ്പില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നിലത്ത് വീണ ശ്രീനിവാസനെ ആന കാല്‍ കൊണ്ട് തട്ടിയതായാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ബഹളം വെച്ചതോടെ ആന പിന്‍വാങ്ങി. പരിക്കേറ്റ ശ്രീനിവാസനെ വനപാലകരും, നാട്ടുകാരും ചേര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. എക്‌സ് റേ, സ്‌കാനിംഗ് റിപ്പോര്‍ട്ടുകള്‍ പ്രകാരം പരിക്ക് ഗുരുതരമല്ലെന്നാണ് നിഗമനം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.