മൂന്ന് ദിവസത്തെ തുടര്‍ച്ചയായ വര്‍ധനവിനും ഇന്നലത്തെ ഇടിവിനും പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വര്‍ണവില
സംസ്ഥാനത്ത് മെയ് 27 മുതല്‍ 29 വരെ തുടർച്ചായ വർധനവിനും ഇന്നലത്തെ വിലയിലെ ഇടിവിനും പിന്നാലെ ഇന്ന് മാറ്റമില്ലാതെ സ്വർണ നിരക്ക്.ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 53,360 രൂപയായി തുടരുമ്ബോള്‍ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,670 രൂപയിലും തുടരുന്നു.
എട്ട് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 58,208 രൂപയിലും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് വില 7,276 രൂപയിലും തുടരുന്നു.
18 കാരറ്റ് എട്ട് ഗ്രാം സ്വർണത്തിന് വില 43,656 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില 5,457 രൂപയുമായി തുടരുന്നു.