കാട്ടിക്കുളത്ത് രണ്ടേമുക്കാല്‍ കിലോ കഞ്ചാവുമായ് യുവാക്കള്‍ പിടിയില്‍
മാനന്തവാടി : വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും, തിരുനെല്ലി എസ്‌ഐ എന്‍ ദിജേഷും, കാട്ടിക്കുളം ആര്‍ടിഒ ചെക്ക് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 2.700 കിലോഗ്രാം കഞ്ചാവ് പിടികൂടി.
കഞ്ചാവ് കടത്തിയ കോഴിക്കോട് അഴിയൂര്‍ പറമ്പത്ത് മീത്തല്‍ വീട്ടില്‍ അന്‍ഷാദ് (35), ബൈരക്കുപ്പ സ്വദേശി മേഗില്‍ മനയില്‍ സ്വാമി (30) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തിയ കെഎല്‍ 59 വി 3176 മാരുതി ബെലാനോ കാറും കസ്റ്റഡിയിലെടുത്തു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിനീത്, ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെ സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ പി.എം ഷാജി, സിപിഒ വി.ജെ സ്മിജു എന്നിവരും പരിശേധന സംഘത്തില്‍ ഉണ്ടായിരുന്നു.