തുടര്‍ച്ചയായ ഇടിവുകള്‍ക്കൊടുവില്‍ സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ തുടർന്ന് സ്വര്‍ണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6640 രൂപയെന്ന നിലയിലും ഒരു പവൻ സ്വർണത്തിന് വില 53,120 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണ്ണവിലയില്‍ രേഖപ്പെടുത്തിയത് വലിയ ഇടിവാണ്. സ്വർണവില കുറയുന്നത് തുടർച്ചയായ രണ്ടാം ദിവസമാണ്. രണ്ടു ദിവസം കൊണ്ട് കുറഞ്ഞിട്ടുള്ളത് 1520 രൂപയാണ്. രാജ്യാന്തര തലത്തില്‍ സ്വർണത്തിൻ്റെ വിലയില്‍ കുറവ് രേഖപ്പെടുത്തിയത് അമേരിക്കൻ ഫെഡറല്‍ റിസർവ് പലിശ നിരക്ക് കൂട്ടും എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ്.
വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയില്‍ തുടരുന്നു.