830 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
പുല്‍പ്പള്ളി : കര്‍ണാടകയില്‍ നിന്നും കഞ്ചാവ് വാങ്ങി വില്‍പ്പനയ്ക്കായി മലപ്പുറത്തേക്ക് കടത്തിക്കൊണ്ടുപോകുന്നതിനിടെ രണ്ട് യുവാക്കള്‍ പോലീസ് പിടിയിലായി. മലപ്പുറം സ്വദേശികളായ കുറ്റൂര്‍ നോര്‍ത്ത് കുന്നുമ്പുറം മണക്കടവന്‍ വീട്ടില്‍ എം.കെ. ലത്തീഫ് (37), കൊണ്ടോട്ടി തറയിട്ടാല്‍ കണിച്ചിറോട് വീട്ടില്‍ ഇ.ഷംനാദ് (40) എന്നിവരാണ് പിടിയിലായത്. പുല്‍പ്പള്ളി പോലീസ് പെരിക്കല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 830 ഗ്രാം കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്. ബൈരക്കുപ്പയില്‍ നിന്നും കഞ്ചാവ് വാങ്ങിയ ശേഷം തോണി കടന്ന് പെരിക്കല്ലൂരിലെത്തിയപ്പോഴാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവര്‍ കഞ്ചാവ് കടത്തിക്കൊണ്ടു പോകാനുപയോഗിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ്.ഐ. എച്ച്. ഷാജഹാന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ഫിലിപ്പ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.