ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം : യുവാവ് അറസ്റ്റിൽ
തലപ്പുഴ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തൃശൂർ പുറനാട്ടുകര അമ്പലത്തിങ്കൽ വീട്ടിൽ എ. ആർ വിജയ് (21) നെയാണ് തലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ. പി ശ്രീഹരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ശേഷം പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.