സ്വർണവിലയിൽ ഇടിവ് : ഇന്ന് പവന് 400 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഒരു ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6575 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 52,600 രൂപയുമാണ് വില. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 70 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 6,625 രൂപയും ഒരു പവന് 53,000 രൂപയുമായിരുന്നു ഇന്നലത്തെ വില.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,575 പയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,173 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,380 രൂപയുമാണ്.
കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയും ഒരു പവൻ വെള്ളിയുടെ വില 696 രൂപയുമാണ്.