യുവാവ് ക്വാറി കുളത്തിൽ മുങ്ങിമരിച്ചു
പിണങ്ങോട് : കോടഞ്ചേരി കുന്നിലെ പഴയ ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കൂവപ്പാളി പരേതനായ കേളുവിന്റെ മകൻ ഗോകുൽ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അനുരാഗി (12)നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉള്ളതായാണ് സൂചന. ഗോകുലും അനുരാഗും ബന്ധുക്കളാണ്. വെള്ളം പമ്പ് ചെയ്യുന്നതിന് ഘടിപ്പിച്ച മോട്ടറിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് അപകടം സംഭവിച്ചതെന്നും പറയപ്പെടുന്നുണ്ട്. ഇന്നലെ വൈകീട്ട് 6 മണിയോടെയായിരുന്നു അപകടം.