പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
മാനന്തവാടി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. പേര്യ 36 മുള്ളലിലെ ചെറുവില്ലി തെക്കേതിൽ വീട്ടിൽ സി.കെ. അഷ്കർറി (24) നെയാണ് തലപ്പുഴ ഇൻസ്പെക്ടർ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റു ചെയ്തത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) അഷ്കറിനെ റിമാൻഡ് ചെയ്തു.