കാട്ടിക്കുളത്ത് മാൻ സ്കൂട്ടറിലിടിച്ച് യുവാവിന് പരിക്ക്
കാട്ടിക്കുളം : മാൻ സ്കൂട്ടറിലിടിച്ച് സ്കൂട്ടറോടിച്ചയാൾക്ക് പരിക്കേറ്റു. തൃശ്ശിലേരി ആനപ്പാറ ചാമവിളയിൽ വിജേഷ് കുമാറിനാണ് (40) പരിക്കേറ്റത്. കഴിഞ്ഞ രാത്രി എട്ടോടെ മാനന്തവാടി കാട്ടിക്കുളം റോഡിലെ കാട്ടിക്കുളം കുരിശുപള്ളിക്ക് സമീപത്തായിരുന്നു അപകടം. വിജേഷ് സ്കൂട്ടറോടിച്ചു വരുന്നതിനിടെ മാൻ പെട്ടെന്ന് റോഡ് മുറിച്ചുകടന്നതാണ് അപകടകാരണം. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ മറിഞ്ഞ് വിജേഷിന്റെ തലയ്ക്കാണ് പരിക്കേറ്റത്. മാൻ ചാവുകയും ചെയ്തു. വിജേഷിനു വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. തുടർന്ന്, കോഴിക്കോട് ഗവ. മെ ഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.