കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ : തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം
മാനന്തവാടി : തലപ്പുഴ കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകള്‍ എത്തി. ഇന്ന് രാവിലെ 6.15 ഓടെയാണ് നാല് പേര് ഉള്‍പ്പെടുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. തൊഴിലാളികള്‍ താമസിക്കുന്ന പാടിയോട് ചേര്‍ന്ന ജങ്ഷനിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്.
തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം ചെയ്തതായും, മാവോയിസ്റ്റ് നേതാവ് സിപി മൊയ്തീന്‍ സംഘത്തില്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. 20 മിനുറ്റോളം തൊഴിലാളികളുമായി സംവദിച്ച ശേഷം മക്കിമല ഭാഗത്തേക്കാണ് മാവോയിസ്റ്റുകള്‍ സംഘം നീങ്ങിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.