കൃഷിനാശം : സഹായധനത്തിന് അപേക്ഷ നൽകണം
പുൽപ്പള്ളി : പുൽപ്പള്ളി കൃഷിഭവൻ പരിധിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനൽമഴയിലും കാറ്റിലും കൃഷിനാശം സംഭവിച്ച കർഷകർ അക്ഷയ, ഇതര സേവനകേന്ദ്രങ്ങൾ എന്നിവ വഴി ഓൺലൈനായി അപേക്ഷ നൽകണം.
വ്യക്തിഗത അപേക്ഷ ലഭിക്കുന്നതിന് അനുസരിച്ച് ഓരോ സ്ഥലത്തെയും നാശനഷ്ടങ്ങൾ പരിശോധിച്ചു തിട്ടപ്പെടുത്തും. സ്ഥലത്തിന്റെ ഫോട്ടോ, പാട്ടച്ചീട്ട്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, നടപ്പുവർഷത്തെ നികുതി രസീത് എന്നിവ സഹിതം പൂർണമായി നശിച്ച വിളകളുടെ എണ്ണം കണക്കാക്കി അപേക്ഷ നൽകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.