September 20, 2024

മാതമംഗലത്ത് മൂന്നുപേരെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമം ; കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അവശനിലയില്‍ 

1 min read
Share

 

ഇരുളം : കേണിച്ചിറ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മാതമംഗലത്ത് ഭാര്യയേയും ഭാര്യാമാതാവിനേയുംബന്ധുവിനെയും ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പിന്നീട് അവശനിലയില്‍ കണ്ടെത്തി.

 

അങ്കണ്‍വാടി ടീച്ചറായ മാതമംഗലം കുന്നുംപുറത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവര്‍ക്കാണ് ചുറ്റിക കൊണ്ട് മര്‍ദനമേറ്റത്. ഇവരെ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരെ ആക്രമിച്ച

കുപ്പാടി സ്വദേശി ജിനുവിനെ പിന്നീട് സമീപത്തെ തോട്ടത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ വിഷം കഴിച്ചതായാണ് സൂചന.

 

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സുമതിക്കും അശ്വതിക്കും സാരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ നീരീക്ഷണത്തില്‍ കഴിയുകയാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.