തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി സ്ത്രീ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു : ഭർത്താവിന് പരിക്ക്
മേപ്പാടി : വയനാട്ടിലെ മേപ്പാടി ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട പരപ്പന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പരപ്പന്‍പാറ കോളനിലെ സുരേഷിന്റെ ഭാര്യ മിനിയാണ് (45) മരിച്ചത്. സുരേഷിനു പരിക്കുണ്ട്. ഇന്നു രാവിലെയാണ് സംഭവം. ദമ്പതികള്‍ വനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് കാട്ടാന ആക്രമണം ഉണ്ടായത്. നിലമ്പൂര്‍ വനവുമായി അതിരിടുന്ന പ്രദേശമാണ് പരപ്പന്‍പാറ.
