അര ലക്ഷത്തിലേക്കില്ല ; സർവ്വകാല റെക്കോർഡിൽ നിന്നും താഴെയിറങ്ങി സ്വർണവില
ആഭരണപ്രേമികള്‍ക്ക് നേരിയ ആശ്വാസം പകര്‍ന്ന് സ്വര്‍ണവിലയുടെ റെക്കോഡ് കുതിപ്പിന് താത്കാലിക വിരാമം. ഇന്ന് പവന് 360 രൂപ കുറഞ്ഞ് 49,080 രൂപയായി. ഗ്രാം വില 45 രൂപ കുറഞ്ഞ് 6,135 രൂപയുമായി.
ഇന്നലെ രേഖപ്പെടുത്തിയ പവന് 49,440 രൂപയും ഗ്രാമിന് 6,180 രൂപയുമാണ് കേരളത്തിലെ ഇതു വരെയുള്ള റെക്കോഡ്. ആദ്യമായി സ്വര്‍ണവില 49,000 ഭേദിച്ചതും ഇന്നലെയായിരുന്നു. 18 കാരറ്റിന് ഗ്രാമിന് വില 35 രൂപ കുറഞ്ഞ് 5,105 രൂപയായി.
വെള്ളി വിലയിലും ഇന്ന് കുറവുണ്ടായി. ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 79 രൂപയിലാണ് വെള്ളിയുള്ളത്. ഇന്നലെ രേഖപ്പെടുത്തിയ 81 രൂപയാണ് വെള്ളിയുടെ ഇതുവരെയുള്ള റെക്കോഡ്.