പാർക്കിലെ കമ്പിയുടെ ദ്വാരത്തിൽ കൈവിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്സ്
കൽപ്പറ്റ : പാർക്കിലെ കമ്പിയുടെ ദ്വാരത്തിൽ കൈവിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്സ്. കുട്ടികളുടെ പാർക്കിലെ കമ്പിയുടെ തുളയിൽ കൈവിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി ഫയർഫോഴ്സ് എത്തി. ആറ് വയസ്സുകാരൻ്റെ കൈവിരൽ ആണ് കമ്പിയിൽ കുടുങ്ങിയത്. കൽപ്പറ്റ ബിഎസ്എൻഎൽ കോർട്ടേഴ്സിലെ കുട്ടികളുടെ പാർക്കിൽ കളിക്കുന്നതിനിടെയാണ് ഇരിപ്പിടത്തിലെ കമ്പിയുടെ ദ്വാരത്തിൽ കൈവിരൽ കുടുങ്ങിയത്.
വിരൽ പുറത്തെടുക്കാൻ കഴിയാതെ കുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ കൽപ്പറ്റ ഫയർഫോഴ്സിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി കമ്പി അറുത്തു മാറ്റി. പരിക്കില്ലാതെ തന്നെ കുട്ടിയെ രക്ഷപ്പെടുത്തി. 15 മിനിറ്റ് നേരം കുട്ടിയുടെ വിരൽ കുടുങ്ങിക്കിടന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പി.എം. അനിൽ, ഫയർമാൻമാരായ കെ.എ. അനൂപ് ധനേഷ് കുമാർ എംപി ,സി ആർ മിഥുൻ, എം വി ദീപ്തലാൽ.പിന്നീട് ഫയർഫോഴ്സിൻ്റെ രക്ഷാദൗത്യത്തെ പ്രശംസിച്ച് കുട്ടിയുടെ മാതാവ് ഫെയ്സ് ബുക്കിലിട്ട കുറിപ്പ് ഇതിനോടകം നിരവധി പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.