ആശുപത്രി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
കൽപ്പറ്റ : ആശുപത്രി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ഫാത്തിമ മാതാ മിഷൻ ഹോസ്പ്‌പിറ്റലിലെ മെയിൻ്റനൻസ് ഹെഡ് പാലക്കാട് അട്ടപ്പാടി സ്വദേശി തങ്കച്ചൻ (53) ആണ് മരിച്ചത്. അവിവാഹിതനാണ്. കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.