മുള്ളൻകൊല്ലിയിൽ അജ്ഞാതജീവി ഫാമിലെ കോഴികളെ കൂട്ടത്തോടെ കൊന്നു
മുള്ളൻകൊല്ലി : മുള്ളൻകൊല്ലിയിൽ അജ്ഞാതജീവി കോഴികളെ കൂട്ടത്തോടെ കൊന്നു. ശശിമല തറപ്പത്തുകവല പാറേപുത്തൻപുര വിൻസൻ്റിൻ്റെ ഫാമിലെ കോഴികളെയാണ് കൊന്നത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെ തീറ്റ കൊടുക്കാൻ ചെന്നപ്പോഴാണ് വിവരം അറിയുന്നത്. ഒന്നര ലക്ഷം രൂപ ലോണെടുത്തു തുടങ്ങിയതാണ് കോഴി ഫാം. കൂടിന് ചുറ്റുവട്ടത്തെ വലമുറി ച്ചാണ് കോഴികളെ കൊന്നത്. 20000 രൂപയിലേറെ നഷ്ടമുണ്ട്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.