September 20, 2024

തുടര്‍ച്ചയായ നാലാം ദിനവും കുതിപ്പ് തുടര്‍ന്ന് സര്‍വകാല റെകോഡിലെത്തി സ്വര്‍ണവില; ഇന്ന് പവന് 120 രൂപ വര്‍ധിച്ചു

1 min read
Share

 

സംസ്ഥാനത്ത് തുടര്‍ച്ചയായ നാലാം ദിനവും റെകോഡ് ഭേദിച്ച്‌ കുതിപ്പ് തുടരുകയാണ് സ്വര്‍ണനിരക്ക്.വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെത്തിയിരിക്കുകയാണ്. നാലാം ദിനം പവന് 120 രൂപയാണ് വര്‍ധിച്ചത്.

 

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6025 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5000 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

 

അതേസമയം, കഴിഞ്ഞ ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ വെള്ളി വിലയില്‍ വെള്ളിയാഴ്ച മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.