ഇന്ന് 320 രൂപ കൂടി : 48000 വും കടന്ന് കുതിപ്പ് തുടർന്ന് സ്വർണവില
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും റെകോഡ് ഭേദിച്ച് കുതിപ്പ് തുടരുകയാണ് സ്വര്‍ണ വില. വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഈ വര്‍ഷത്തെ ഏറ്റവും കൂടിയ നിരക്കിലെത്തിയിരിക്കുകയാണ്.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6010 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4990 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 39920 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.