നാടൻ തോക്കുമായി യുവാവ് പിടിയിൽ
മേപ്പാടി : നാടൻ തോക്ക് കൈവശം വെച്ചതിന് യുവാവ് അറസ്റ്റിൽ. മാനന്തവാടി ഒണ്ടെയങ്ങാടി കൈപ്പാട്ട് വീട്ടിൽ ബാലചന്ദ്രൻ (32) നെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.
കുന്നമ്പറ്റയിലെ ഒരു റിസോർട്ടിനു സമീപം ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഡി. ഹരിലാലിന്റെ നേതൃത്വത്തിൽ പട്രോളിങ് നടത്തവെയാണ് നാടൻ തോക്കുമായി ഇയാൾ പിടിയിലാവുന്നത്. ശേഷം അനന്തര നടപടികൾക്കായി മേപ്പാടി പോലീസിൽ വിവരമറിയിച്ചത് പ്രകാരം ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയും മുതലുകൾ ബന്തവസിലെടുക്കുകയുമായിരുന്നു.