വില്‍പ്പനയ്ക്കായി കടത്തി കൊണ്ടുവന്ന 10 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍
മാനന്തവാടി : വയനാട് എക്‌സൈസ് ഇന്റലിജന്റ്‌സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ജിനോഷ് പി.ആറും സംഘവും നടത്തിയ പരിശോധനയില്‍ വില്‍പ്പനയ്ക്കായി ബൈക്കില്‍ കടത്തി കൊണ്ട് വന്ന പത്ത് ലിറ്റര്‍ വിദേശമദ്യം പിടികൂടി.
മദ്യംകടത്തിയ തവിഞ്ഞാല്‍ ജോസ് കവല മുക്കില്‍ വീട്ടില്‍ ഷൈജു.എ (42) എന്നയാളെ അറസ്റ്റ് ചെയ്തു. മദ്യം കടത്തി കൊണ്ടുവരാന്‍ ഉപയോഗിച്ച കെ.എല്‍ 12. ഇ 8673 ഹോണ്ട ബൈക്കും കസ്റ്റഡിയിലെടുത്തു. ഇദ്ദേഹം നിരവധി അബ്കാരി കേസിലെ പ്രതിയാണെന്ന് എക്‌സൈസ് പറഞ്ഞു.
ഒന്നാം തീയ്യതിയായ ഇന്ന് ബിവറേജും, ബാറും അവധിയാതിനാല്‍ വാളാട് ഭാഗത്ത് വില്‍പ്പന നടത്തുന്നതിന് വേണ്ടിയാണ് മദ്യം കടത്തി കൊണ്ടുവന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ജോണി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍ സനൂപ് കെ.എസ്, എക്‌സൈസ് ഡ്രൈവര്‍ ഷിംജിത്ത്. പി എന്നിവര്‍ പങ്കെടുത്തു.