പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
പുല്‍പ്പളളി : നിയമവിരുദ്ധമായി കൈവശം വെച്ച കഞ്ചാവുമായി യുവാവിനെ പിടികൂടി. നെന്മേനി താഴത്തൂർ പന്താത്തില്‍ വീട്ടില്‍ എ.എസ്. അഖില്‍ (23) നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 89 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പെരിക്കല്ലൂര്‍ തോണിക്കടവിന് സമീപം വെച്ചാണ് ഇയാളെ പിടികൂടിയത്. എസ്.ഐ കെ.ശ്രീനിവാസന്‍, എസ്.സി.പി.ഒ കെ.കെ. അജീഷ്, സി.പി.ഒ എന്‍.സുജിന്‍ലാല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.