പുൽപ്പള്ളിയിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
പുൽപ്പള്ളി : പുൽപ്പള്ളിയിലും പരിസരത്തും ഭീതി പരത്തിയ കടുവ കൂട്ടിലായി. മുള്ളൻകൊല്ലിയിൽ വനം വകുപ്പ് അധികൃതർ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.
പ്രദേശത്ത് ദിവസങ്ങളായി കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു. വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവായിരുന്നു. ഇന്നലെ മുള്ളൻകൊല്ലിയിൽ പശുക്കിടാവിനെ കടുവ കൊന്നിരുന്നു