പോക്സോ കേസിൽ യുവാക്കൾ അറസ്റ്റിൽ
മേപ്പാടി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പൺ കടച്ചിക്കുന്ന് തലേക്കര വീട്ടിൽ ടി. ശിഹാബ് (42), മൈസൂർ ബന്നൂർ സ്വദേശി സിദ്ദിഖ് ഖാൻ (30) എന്നിവരെയാണ് കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.സായൂജ് കുമാർ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ഐ.പി.സി യിലെ വിവിധ വകുപ്പുകൾ പ്രകാരവും പോക്സോ ആക്റ്റിലെ വകുപ്പുകൾ പ്രകാരവും രണ്ട് വ്യത്യസ്ത കേസുകൾ എടുത്തിട്ടുണ്ട്.