വയനാട് മെഡിക്കൽ കോളേജിൽ ഇ-ഹെൽത്ത് സേവനങ്ങൾക്ക് തുടക്കമായി
മാനന്തവാടി : വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇ-ഹെൽത്ത് മുഖേനയുള്ള ഒ.പി. സേവനങ്ങൾ തുടങ്ങി. ഒ.പി. സേവനങ്ങൾക്കായി വരുന്നവർ യു.എച്ച്.ഐ.ഡി. കാർഡ് കൈവശം കരുതണം. നിലവിൽ കാർഡില്ലാത്തവർ കാർഡിനായി ആധാർകാർഡ്, കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ കൊണ്ടുവരണം.
കാർഡിന്റെ ഫീസായി രജിസ്ട്രേഷൻ കൗണ്ടറിൽ 10 രൂപ അടയ്ക്കണം. കാർഡ് കൈവശമില്ലാത്തവർക്കും പേരും അനുബന്ധവിവരങ്ങളും ലഭ്യമാക്കിയാൽ ഒ.പി. ടിക്കറ്റ് ലഭിക്കും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നിലവിലുള്ള ഒ.പി. കൗണ്ടറിനോട് ചേർന്ന് പ്രത്യേക കൗണ്ടറും തുടങ്ങിയിട്ടുണ്ട്.
ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കുന്നതോടെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ കടലാസുരഹിതമാക്കുകയും സമയലാഭവും രോഗീസൗഹൃദ മായ മെച്ചപ്പെട്ട ചികിത്സാസൗ കര്യവും ലഭിക്കും.
ഇ-ഹെൽത്ത് സംവിധാനത്തിലൂടെ ഡോക്ടർമാർക്ക് രോഗിയുടെ അസുഖവിവരങ്ങൾ, പരിശോധനാ റിപ്പോർട്ടുകൾ എന്നിവയും എളുപ്പത്തിൽ ലഭിക്കും. സമയനഷ്ടം ഒഴിവാക്കി അടുത്തതവണ ഡോക്ടറെ കാണുന്നതിനുള്ള തീയതിയും സമയവും രേഖപ്പെടുത്തിയ അഡ്വാൻസ് ടോക്കൺവരെ ലഭ്യമാകുന്നരീതിയിലാണ് ഇ-ഹെൽത്ത് സംവിധാനം ഒരുക്കിയിരി ക്കുന്നത്.
ആശുപത്രിയിൽ ഘട്ടംഘട്ടമായി മുഴുവൻ ചികിത്സാവകുപ്പിലും ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.