സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ് : മാറ്റമില്ലാതെ വെള്ളി
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ്. ഒരു പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 46160 രൂപയും, ഗ്രാമിന് 5770 രൂപയുമാണ് ഇന്ന് വില.
ആഗോള സ്വർണ്ണവ്യാപാരം ചെറിയ ഇടിവ് നേരിടുന്നു. ഇന്നലെ സ്വർണ്ണവിലയിൽ വർധനയുണ്ടായിരുന്നു. ഗ്രാമിന് 10 രൂപയും, പവന് 80 രൂപയുമാണ് കൂടിയത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 46240 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 5780 രൂപയുമായിരുന്നു വില. അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയാണ്.