വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പുൽപ്പള്ളി : ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാഴവറ്റ കൊല്ലമനയിൽ ഫ്രാൻസിസ് – ഷൈനി ദമ്പതികളുടെ മകൻ സ്റ്റെലൊ ( 29 ) ആണ് മരണപ്പെട്ടത്.
രണ്ട് ആഴ്ചകൾക്ക് മുമ്പ് വേലിയമ്പത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്റ്റെലോ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
ബാംഗ്ലൂർ കേന്ദ്രമായി ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലി ചെയ്തിരുന്ന സ്റ്റെലോ ഇവിടെ ജോലിസംബന്ധമായി എത്തിയതായിരുന്നു. സ്റ്റെലോയും കുടുംബവും അടുത്തകാലംവരെ പുൽപ്പള്ളി അമ്പത്താറിലായിരുന്നു താമസിച്ചിരുന്നത്.