ചുരത്തിൽ ട്രാവലർ മതിലിൽ ഇടിച്ചു : യാത്രക്കാർക്ക് പരിക്ക്
കൽപ്പറ്റ : ചുരം ഒന്നാം വളവിന് താഴെ ട്രാവലർ ബ്രേക്ക് നഷ്ട്ടപ്പെട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന കുറച്ചു പേർക്ക് പരിക്കേറ്റു. മലപ്പുറം വേങ്ങര കെ.ആർ.എച്ച്.എസ് സ്കൂളിലെ ആധ്യാപകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. എൻ.ആർ.ഡി.എഫ് പ്രവർത്തകരും പോലീസും നാട്ടുകാരും സ്ഥലത്തെത്തി വാഹനം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.