സ്വർണവില ഇന്നും കൂടി ; പവന് 46000 ത്തിന് മുകളിൽ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണ വില ഉയർന്നത്. ഇന്നലെ 240 രൂപ വർദ്ധിച്ച് സ്വർണവില വീണ്ടും 46000 ത്തിന് മുകളിലേക്ക് എത്തിയിരുന്നു.
ഇന്ന് 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5780 രൂപയായി. പവന് 80 രൂപ വര്‍ധിച്ച് 46240 രൂപയുമായി.
24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 6,305 രൂപയായി. പവന് 50,440 രൂപയുമായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2,029 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 77 രൂപയായി തുടരുന്നു. ഒരു ഗ്രാം ഹാള്‍മാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. വിപണി വില103 രൂപയാണ്.