എടപ്പെട്ടിയിൽ ആക്രിക്കടയ്ക്ക് തീയിട്ട സംഭവം : പ്രതി അറസ്റ്റിൽ
കൽപ്പറ്റ : എടപ്പെട്ടിയിൽ ആക്രിക്കടയ്ക്ക് തീവച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൽപ്പറ്റ എമിലി ചീനിക്കോട് വീട്ടിൽ സുജിത്ത് ലാൽ (37) ആണ് അറസ്റ്റിലായത്.
എടപ്പെട്ടി തൊണ്ടിയിൽ അബ്ദുൽ നാസറിൻ്റെ ആക്രിക്കട കത്തിച്ച കേസിലാണ് ഇയാൾ പിടിയിലായത്.
സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള വ്യക്തി വൈരാഗ്യമാണ് തീവയ്ക്കാൻ കാരണമെന്നാണ് സൂചന. കട പൂർണമായും കത്തി നശിച്ചിരുന്നു. കൽപ്പറ്റ ഫയർ ഫോഴ്സ് സ്ഥലത്തെത്തിയായിരുന്നു തീ നിയന്ത്രണ വിധേയമാക്കിയത്. തീയിട്ട് ഇയാൾ ഓടിപ്പോകുന്ന ദൃശ്യം സി.സി ടിവിയിൽ പതിഞ്ഞിരുന്നു.