എടപ്പെട്ടിയില്‍ ആക്രിക്കട കത്തിനശിച്ചു : തീയിടുന്നതിന്റെ സി.സി ടിവി ദൃശ്യം പുറത്ത്
കല്‍പ്പറ്റ : എടപ്പെട്ടിയില്‍ ആക്രിക്കടയിൽ തീപ്പിടിത്തം. കൽപ്പറ്റയിലെ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സാണ് തീയണച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. കട പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ല. ആക്രിക്കടയ്ക്ക് മനഃപൂർവ്വം ആരോ തീയിടുകയായിരുന്നു. സമീപത്തെ സി.സി ക്യാമറയിൽ തീയിടുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. തീയിട്ട ശേഷം ഇയാൾ ഓടിപ്പോവുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. പഴയ സാധനങ്ങളാണെങ്കിലും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു.