തലപ്പുഴയിൽ വില്‍പ്പനക്കായി സൂക്ഷിച്ച 3.250 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍
തലപ്പുഴ : മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഉദ്യോഗസ്ഥര്‍ തലപ്പുഴ ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയില്‍ അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന നടത്തിയാളെ പിടികൂടി.
തലപ്പുഴ തിണ്ടുമ്മല്‍ മണ്ണാര്‍ക്കോട് വീട്ടില്‍ ജോജി ജോണ്‍ (33) ആണ് അറസ്റ്റിലായത്. ഇയാളുടെ കൈവശത്തുനിന്നും അനധികൃത വില്‍പ്പനക്കായി സൂക്ഷിച്ച 3.250 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും, മദ്യം വില്‍പ്പന നടത്തിയ വകയില്‍ കിട്ടിയ 3300 രൂപയും, വില്‍പ്പന നടത്താന്‍ ഉപയോഗിച്ച കെ.എല്‍ 72 ഡി 9671 നമ്പര്‍ സ്‌കൂട്ടറും, ഒരു സ്മാര്‍ട്ട് ഫോണും എക്‌സൈസ് പിടിച്ചെടുത്തു.
എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജിനോഷ് പി.ആര്‍ ന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രിന്‍സ് ടി.ജി, സനൂപ് കെ.എസ് എക്‌സൈസ് ഡ്രൈവര്‍ ഷിംജിത്ത് എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.