ക്വാറിയിലെ വെള്ളക്കെട്ടില്‍ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി അറുപത് കവലയിലെ പ്രവര്‍ത്തനം നിലച്ച കരിങ്കല്‍ ക്വാറിയില്‍ മധ്യവയസ്ക്കന്റെ മൃതദേഹം കണ്ടെത്തി. ഇരിപ്പൂട് കോളനിയിലെ ബിജു ( കുള്ളൻ) വാണ് മരിച്ചത്.
തിങ്കളാഴ്‌ച രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം വൈകുന്നേരത്തോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ട് കോളനികളിലായാണ് ബിജു താമിക്കുന്നത്. ഇതിനാല്‍ ഇയാളെ കാണാതായ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങളും കൈയ്യിലെ വാച്ചുമാണ് ഇയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. അച്ഛന്‍: ബോക്കി. അമ്മ: കാളി.