രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് : കൽപ്പറ്റയിൽ റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ് ; അറസ്റ്റു ചെയ്ത് നീക്കി പോലീസ്
കൽപ്പറ്റ : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ റോഡ് ഉപരോധിച്ചു. പോലീസ് സ്റ്റേഷൻ മാർച്ചും നടത്തി. പോലീസും പ്രവർത്തകരും തമ്മിൽ ചെറിയ തോതിൽ സംഘർഷവും ഉണ്ടായി. പ്രതിഷേധിച്ച മുഴുവൻ പ്രവർത്തകരെയും പോലീസ് അറസ്റ്റു ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അമൽ ജോയ് ഉൾപ്പെടെയുള്ള പ്രവർത്തകരെയാണ് അറസ്റ്റു ചെയ്ത് നീക്കിയത്.