സ്വര്‍ണവില വീണ്ടും താഴോട്ട് ; ഇന്ന് പവന് 160 രൂപ കുറഞ്ഞു : ഒരാഴ്ചയ്ക്കിടെ 760 രൂപയുടെ ഇടിവ്
കൽപ്പറ്റ : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴോട്ട്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5780 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,240 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയുടെയും പവന് 120 രൂപയുടെയും കുറവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4785 രൂപയും പവന് 38,280 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ശനിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5800 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,400 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4800 രൂപയും പവന് 38,400 രൂപയുയിരുന്നു വിപണി വില. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപമായിരുന്നു നിരക്ക്.
ജനുവരി ഒന്നിനും സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. എന്നാല്‍ ജനുവരി രണ്ടിന് 160 രൂപ വര്‍ധിച്ചപ്പോള്‍ പിന്നീട് മൂന്ന് ദിവസം കുറവുണ്ടായി. ജനുവരി മൂന്നിന് 200 രൂപയും ജനുവരി നാലിന് 320 രൂപയും ജനുവരി അഞ്ചിന് 80 രൂപയും ജനുവരി എട്ടിന് 160 രൂപയും കുറഞ്ഞതോടെ ഒരാഴ്ച കൊണ്ട് സ്വര്‍ണവിലയില്‍ 760 രൂപയുടെ ഇടിവാണുണ്ടായത്.