മേപ്പാടിയിൽ ഓടികൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് തീപിടിച്ച് പൂർണമായും കത്തിനശിച്ചു
മേപ്പാടി : മുക്കിൽപ്പീടികയിൽ ഓടികൊണ്ടിരിക്കുന്ന ഓട്ടോക്ക് തീപ്പിടിച്ചു. മേപ്പാടി താഞ്ഞിലോട് സ്വദേശി ഹംസ എന്നവരുടെ ഓട്ടോക്കാണ് തീ പിടിച്ചത്. ഡ്രൈവർ പുറകിൽ നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ തീ പടർന്നു പിടിച്ച് ഓട്ടോ കത്തി നശിച്ചു. ആളപായമില്ല ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. വാഹനം പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.