സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില ഇടിഞ്ഞു
സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് വില 5,800 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 46,400 രൂപയുമായി. ഇന്നലെ ഒരു ഗ്രാം സ്വർണ്ണത്തിന് 5,810 രൂപയായിരുന്നു വില. 22 കാരറ്റ് സ്വർണത്തിന്റെ വില
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5800 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 6327 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4745 രൂപയുമാണ്.
വെള്ളിയുടെ വില ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 624 രൂപയാണ്.