ദ്വാരകയിൽ ഗ്യാസ് സിലണ്ടറില്‍ നിന്ന് തീ പടര്‍ന്ന് രണ്ടുപേര്‍ക്ക് പൊള്ളലേറ്റു
മാനന്തവാടി : ഗ്യാസ് സിലണ്ടറില്‍ തീപടര്‍ന്ന് രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ദ്വാരക പുത്തന്‍പുരയില്‍ മോളി (63), മകള്‍ ജസ്ന (23) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഇന്ന് രാവിലെ പത്തോടെ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് സിലണ്ടറിന്റെ വാല്‍വിന് സമീപം ഗ്യാസ് ലീക്കായി തീ പടരുകയായിരുന്നു. അടുക്കളയിലുണ്ടായ ഇരുവര്‍ക്കും പൊള്ളലേറ്റു. മോളിക്ക് മുഖത്തും, കാലുകള്‍ക്കും ജസ്നയുടെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഇരുവരേയും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മാനന്തവാടിയില്‍ നിന്നുംസ്റ്റേഷന്‍ ഓഫീസര്‍ പി.വി വിശ്വാസിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.