പവന് 320 രൂപ കൂടി 47000 കടന്നു ; കുതിച്ചുയര്‍ന്ന് ഈ മാസത്തെ ഉയർന്ന നിരക്കിലെത്തി സ്വര്‍ണവില
കൽപ്പറ്റ : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി സ്വര്‍ണവില. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5890 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 47120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4875 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 39000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, ഇന്ന് വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.