സ്വര്‍ണവിലയിൽ ഇന്നും വർധന : 4 ദിവസത്തിനിടെ കൂടിയത് 640 രൂപ
കൽപ്പറ്റ : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. നാല് ദിവസത്തിനിടെ 640 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയും കൂടി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5820 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
വെള്ളിയാഴ്ച 200 രൂപയും ബുധനാഴ്ച 280 രൂപയും വര്‍ധിച്ചപ്പോള്‍ വ്യാഴാഴ്ച നിരക്കില്‍ മാറ്റമുണ്ടായിരുന്നില്ല.
18 കാരറ്റ് സ്വര്‍ണത്തിനും വില കൂടിയിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 18 കാരറ്റിന് 120 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4820 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38,560 രൂപയിലുമാണ് വിപണനം നടക്കുന്നത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് നിരക്ക്.