പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയില്‍
പുൽപ്പള്ളി : കേരള എക്സൈസ് ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് വയനാട് പാര്‍ട്ടിയും സുല്‍ത്താന്‍ ബത്തേരി റേഞ്ച് പാര്‍ട്ടിയും സംയുക്തമായി പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് നടത്തിയ പരിശോധനയില്‍ 120 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. ആനപ്പാറ ചുണ്ടേല്‍ വീട്ടിക്കാട്ടില്‍ എം. മഹേന്ദ്രന്‍ (23) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ സോമന്‍.എം, സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ മുഹമ്മദ് മുസ്തഫ, സുമേഷ് വി.എസ്, ഷിന്റോ സെബാസ്റ്റ്യന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.