പോളിടെക്‌നിക് കോളേജ് തിരഞ്ഞെടുപ്പ് : വയനാട്ടിൽ മൂന്നിലും എസ്.എഫ്.ഐ.ക്ക് വിജയം
മേപ്പാടി : ജില്ലയിൽ മൂന്ന് പോളിടെക്നിക് കോളേജുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിലും എസ്.എഫ്.ഐ.ക്ക് വിജയം. മീനങ്ങാടി, മാനന്തവാടി പോളിടെക്നിക്കുകൾ എസ്.എഫ്.ഐ. നിലനിർത്തിയപ്പോൾ മേപ്പാടി പോളിടെക്നിക് യു.ഡി.എസ്.എഫിൽനിന്ന് തിരിച്ചുപിടിച്ചു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർഥികൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. മാനന്തവാടി പോളിടെക്നിക്കിൽ ആർട്സ് ക്ലബ്ബ് സെക്രട്ടറി സീറ്റ് യു.ഡി.എസ്.എഫ്. നേടി.