കാട്ടിക്കുളത്ത് കാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കാട്ടിക്കുളം : എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന പ്രൈവറ്റ് ബസ്സിലെ യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടികൂടി.
വൈത്തിരി താലൂക്കിൽ ചുണ്ടേൽ ഭാഗത്ത് പുത്തൻപുരയ്ക്കൽ വീട്ടിൽ അരുൺ ആന്റെണി (32) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാളെ തുടർനടപടിക്കായി മാനന്തവാടി എക്സ്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. പാർട്ടിയിൽ സി.ഇ.ഒമാരായ പ്രജീഷ് എ സി, സനൂപ് എം സി, ഡ്രൈവർ സജീവ് കെ കെ എന്നിവർ പങ്കെടുത്തു.