തുടർച്ചയായ നാലാം ദിനവും സ്വർണവിലയിൽ ഇടിവ് ; ഒരാഴ്ചയ്ക്കിടെ കുറഞ്ഞത് 1,760 രൂപ
നാലാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. പവന് 80 രൂപയുടെ കുറവുമുണ്ടായിട്ടുണ്ട്. ഇതോടെ ഒരു ഗ്രാമിന് 5665 രൂപയും പവന് 45320 രൂപയുമായി വില. ഒരാഴ്ച കൊണ്ട് പവന് കുറഞ്ഞത് 1,760 രൂപയാണ്.
ഇതോടെ മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇന്ന് സ്വര്‍ണ വിലയുള്ളത്. ശനിയാഴ്ച്ച പവന് 440 രൂപയുടെ കുറവോടെ 45720 രൂപയില്‍ ആരംഭിച്ച വിലയിടിവ് തിങ്കളാഴ്ച്ച 160 രൂപയുടെ കുറവോടെ 45560 ലേക്ക് എത്തി. ഇന്നലെയും 160 രൂപ കുറഞ്ഞതോടെ സ്വര്‍ണ വില പവന് 45400 രൂപയിലേക്ക് എത്തിയിരുന്നു.